Uncategorized

ഹരിതചട്ടം പാലിച്ച് വയനാട്ടിൽ ഓണം ആഘോഷം, മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍ക്കായി ഓണക്കോടി നൽകും

കൽപ്പറ്റ: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 3-9-25 മുതല്‍ 9-9-25 വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈദ്യുതി ദീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയുടെ പ്രധാന കവാടമായ ലക്കിടി ഗേറ്റില്‍ ദീപാലങ്കാരം ചെയ്യും.

വൈത്തിരി ടൗണ്‍ സ്റ്റാന്‍ഡ്, മാനന്തവാടി പഴശ്ശി പാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വേദികള്‍ ഒരുക്കും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കും. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ടൂറിസം കേന്ദ്രങ്ങള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് എന്നിവകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവധി ദിവസങ്ങളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിംഗ് പോയിന്റുകളും ഏർപ്പെടുത്താനും നടപടി ഉറപ്പാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button