Uncategorized

പൊതിച്ചോറിന് പിറകിൽ അനാശാസ്യമെന്ന പരാമർശം; രാഹുലിനോട് ഡിവൈഎഫ്ഐയുടെ മധുര പ്രതികാരം

യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോൺഗ്രസിന് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലാണ് ദിനംപ്രതി സ്ത്രീകൾ രംഗത്തുവരുന്നത്. ഗതികെട്ട് നേതൃത്വം കയ്യൊഴിഞ്ഞ രാഹുലിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടതായി വന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വാർത്തകൾ പത്രങ്ങളിൽ അച്ചടിച്ചുവന്നപ്പോൾ ആ പത്രത്താളുകൾ എടുത്ത് രാഹുലിനോട് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് ഡിവൈഎഫ്ഐ. ‘ഗതികെട്ട് രാജി’ എന്ന തലക്കേട്ടോടെ വാർത്ത വന്ന ദേശാഭിമാനി പത്രത്തിന്റെ പേജുകൾ എടുത്താണ് ഡിവൈഎഫ്ഐ ഇന്ന് ആശുപത്രികളിലേക്കുള്ള ഭക്ഷണം പൊതിഞ്ഞത്. പൊതിച്ചോർ വിതരണത്തെ അധിക്ഷേപിച്ച രാഹുലിന്റെ പ്രസംഗത്തെ ഓർമിപ്പിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതികാരം.

രാഹുലിനോട്-ഡിവൈഎഫ്ഐയുടെ-പ്രതികാരം
ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍; രാഹുലിന്റെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കില്ല
“പൊതിച്ചോറിന്റെ പുറകിൽ അനാശാസ്യം എന്ന് പറഞ്ഞ് നടന്നവരോട് ഇതിലും നന്നായി എങ്ങനെ പ്രതികാരം ചെയ്യാനാണ്…”എന്ന കുറിപ്പോടുകൂടിയാണ് പലരും പൊതിച്ചോറുകൾ ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേർ പോസ്റ്റുകൾക്ക് പ്രതികരണവുമായി എത്തുന്നുണ്ട്. രൂക്ഷമായി രാഹുലിനെ വിമർശിച്ചും, പരിഹസിച്ചുമെല്ലാം ആളുകൾ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button