കോടതികള്‍ ഇടപെട്ടിട്ടില്ലും കൂസലില്ല, ഗതാഗത കുരുക്കുണ്ടാവുന്ന സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ കരാര്‍ കമ്പനികളും ദേശീയപാതാ അതോരിറ്റിയും

ദേശീയപാത 544ലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് കോടതികള്‍ ഇടപെട്ടിടും കൂസലില്ലാതെ കരാര്‍ കമ്പനികളും ദേശീയപാത അതോരിറ്റിയും. പതിവായി ഗതാഗത കുരുക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ ഉടന്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ചില തട്ടിക്കൂട്ട് നിര്‍മാണങ്ങള്‍ക്കപ്പുറം യാതൊരു പ്രവര്‍ത്തനങ്ങളും നടത്താന്‍ കമ്പനികള്‍ ഇതുവരെയും തയ്യാറായിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരും അനാസ്ഥ തുടരുമ്പോള്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ഇരിട്ടായാവുകയാണ്.
കാര്യക്ഷമയില്ലായ്മയുടെ പ്രതീകങ്ങളാണ് ദേശീയപാത 544ലെ ഗട്ടറുകളും കുഴികളുമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചത്. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ഇടപ്പള്ളി – മണ്ണൂത്തി സെക്ടറിലും വടക്കുംഞ്ചേരി – മണ്ണൂത്തി സെക്ടറിലും ചില അറ്റകുറ്റ പണികള്‍ നടത്താന്‍ കരാര്‍ കമ്പനികള്‍ തയ്യാറായി. എന്നാല്‍ കഴിഞ്ഞ ദിവസം കുറച്ച് മണിക്കൂറുകള്‍ മാത്രം നീണ്ട പ്രഹസനമായിരുന്നു ഈ തട്ടിക്കൂട്ട് അറ്റകുറ്റപ്പണികളെന്ന് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും മനസിലാകും.




