Uncategorized
പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർടാങ്കിൽചാടി ജീവനൊടുക്കാൻ ശ്രമം: യുവതി രക്ഷപ്പെട്ടു, രണ്ട് മക്കളും മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി രക്ഷപ്പെട്ടു. രണ്ട് മക്കളും മരിച്ചു. തെലങ്കാനയിലെ മെഡ്ചല്‍ ജില്ലയില്‍ ബച്ചുപ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുപ്പതുവയസുകാരിയായ ലക്ഷ്മിയാണ് മൂന്നും എട്ടും വയസുളള മക്കളുമൊത്ത് വാട്ടര്‍ ടാങ്കിലേക്ക് എടുത്തു ചാടിയത്. ആഴം കുറവായതിനാല്‍ യുവതി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് ആണ്‍കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു.




