Uncategorized

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും; ഇടപെട്ട് എഐസിസി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടി.

നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്നടക്കം മാറ്റുന്നതടക്കം ഹൈക്കമാന്‍ഡ് ആലോചനയിലുണ്ട്.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായി ഹണി ഭാസ്‌കരന്‍ പറയുന്നു. തന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ചുകൊണ്ടായിരുന്നു രാഹുല്‍ തുടങ്ങിയത്. ശ്രീലങ്ക പോവാന്‍ പ്ലാന്‍ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരു മുന്‍വിധികളും ഇല്ലാതെ താന്‍ അത് വിശദീകരിച്ചു നല്‍കി. അതിന് ശേഷം നിലമ്പൂര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ബെറ്റുംവെച്ച് അയാള്‍ പോയെന്നും ഹണി ഭാസ്‌കരന്‍ പറഞ്ഞു. ഇതിന് ശേഷം താന്‍ കാണുന്നത് അയാളുടെ മെസേജുകളുടെ തുടര്‍ച്ചയായിരുന്നു. ചാറ്റ് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നല്‍കിയില്ല. താന്‍ മറുപടി നല്‍കാത്തതുകൊണ്ട് ആ ചാറ്റ് അവസാനിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ആ ചാറ്റിന് പിന്നിലെ അശ്ലീല കഥകള്‍ പിന്നീടാണ് താന്‍ മനസിലാക്കുന്നതെന്ന് ഹണി ഭാസ്‌കരന്‍ പറയുന്നു.

താനുമായുള്ള ചാറ്റിലെ വിവരങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിലെ സുഹൃത്തുക്കളോട് പറയുകയാണ് ചെയ്തതെന്ന് ഹണി ഭാസ്‌കരന്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തു എന്നാണ് അയാള്‍ പറഞ്ഞു നടന്നതെന്നും ഹണി ഭാസ്‌കരകന്‍ പറഞ്ഞു. രാഹുല്‍ ഒരു തികഞ്ഞ രാഷ്ട്രീയ മാലിന്യം ആണെന്ന് തനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല. അയാളുടെ തോളില്‍ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തില്‍ പങ്ക് ചേര്‍ന്നും ദിവസത്തിന്റെ ഏറിയ സമയവും അയാള്‍ക്കൊപ്പം ചെലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഹണി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

രാഹുല്‍ മാങ്കൂട്ടം – അനുഭവം.

നിങ്ങളെ എനിക്ക് വ്യക്തിപരമായി അറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിങ്ങളുടെ പെണ്‍വിഷയങ്ങളുമായി വാര്‍ത്തകള്‍ വരും വരെയും എനിക്ക് നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങള്‍ ഒന്നും തന്നെ അറിവില്ല. അതുവരേയ്ക്കും രാഷ്ട്രീയത്തിലെ നിങ്ങളുടെ ഒട്ടും മാതൃകപരമല്ലാത്ത പ്രവൃത്തികളെ കുറിച്ചല്ലാതെ വ്യക്തിപരമായ വിഷയങ്ങളില്‍ ധാരണകളും ഉണ്ടായിരുന്നില്ല. ഞാന്‍ ഓരോ യാത്ര പോയി വരുമ്പോഴും യാത്രാ സ്നേഹികള്‍ ആയ മനുഷ്യര്‍ ആ യാത്രയെ കുറിച്ചും നാടിനെ കുറിച്ചും യാത്ര പോവാനായി വിവരങ്ങള്‍ തിരക്കി എപ്പോഴും വരാറുണ്ട്. ഞാന്‍ പറയാറുമുണ്ട്.

രാഷ്ട്രീയത്തില്‍ ആജീവനാന്തകാല ശത്രുക്കള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ പോലും ഇല്ലാതിരിക്കെ അതൊക്കെയും വിയോജിപ്പുകള്‍ ആയി കാണുന്ന ഞാന്‍, ഇതര രാഷ്ട്രീയത്തില്‍ പെട്ട ഒരാള്‍ എന്നോട് മിണ്ടാന്‍ വന്നാല്‍ ഉടനേ അതെടുത്തു അയാള്‍ക്കെതിരെ പോസ്റ്റിട്ട് അധിക്ഷേപിക്കാന്‍ മെനക്കെടുന്ന വ്യക്തി അല്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മാന്യരായി ഇടപെടുന്ന മനുഷ്യരോട് മാന്യതയോടെ ഇടപെടാന്‍ പറ്റും എന്നുള്ളതാണ് എന്റെ രാഷ്ട്രീയ ശരി. ബോധ്യം.

ഈ ജൂണ്‍ 9. ഞാന്‍ ശ്രീലങ്കന്‍ യാത്ര നടത്തുന്ന സമയം. നിങ്ങള്‍ അന്ന് എന്റെ ഇന്‍സ്റ്റ മെസ്സഞ്ചറില്‍ ആദ്യമായി വന്നു. എന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ച് കൊണ്ടായിരുന്നു നിങ്ങളുടെ തുടക്കം യാത്രയുടെ ഡീറ്റെയില്‍സ് തിരക്കിക്കൊണ്ട്. ശ്രീലങ്ക പോവാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഒരു മുന്‍വിധികളും ഇല്ലാതെ നിങ്ങള്‍ക്ക് ഞാന്‍ അതു വിശദീകരിക്കുകയും ചെയ്തു. ശേഷം നിങ്ങള്‍ നിലമ്പൂര്‍ ഇലക്ഷനെ കുറിച്ച് ഇടതു സ്ഥാനാര്‍ഥി തോല്‍ക്കും എന്ന് ബെറ്റും വെച്ച് പോയി.

രാവിലെ നോക്കിയപ്പോ നിങ്ങളുടെ മെസേജുകളുടെ തുടര്‍ച്ച കണ്ടു. ചാറ്റ് നിര്‍ത്താന്‍ തനിക്ക് ഉദ്ദേശം ഇല്ല എന്ന് അതില്‍ നിന്നും എനിക്ക് കോഴിക്കാട്ടം മണത്തതിനാല്‍ നിങ്ങള്‍ക്ക് റിപ്ലൈ തന്ന് നിങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. ഞാന്‍ മറുപടി തരാത്തത് കൊണ്ട് ആ ചാറ്റ് അവിടെ അവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button