Uncategorized
കണ്ണൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ: കുറ്റിയാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ സ്വദേശി പ്രവീണ കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ജിജേഷ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടി എത്തിയത്..അപ്പോഴേക്കും ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ നിലയിൽ തുടരുകയാണ്




