Uncategorized

ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുക ലക്ഷ്യം, വേളാവൂര്‍ വി ഫ്രെയിംസ് സിനിമാ സൊസൈറ്റിക്ക് തുടക്കം

തിരുവനന്തപുരം: വെഞ്ഞാറമൂടിനടുത്ത് വേളാവൂര്‍ കേന്ദ്രമാക്കി ആരംഭിച്ച വി ഫ്രെയിംസ് സിനിമാ സൊസൈറ്റിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സംവിധായകന്‍ രാജസേനന്‍ നിര്‍വഹിച്ചു. വേളാവൂരിന് വലിയ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നും തന്റെ കലാപ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത് വേളാവൂരില്‍ നിന്നാണെന്നും രാജസേനന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

വി ഫോര്‍ വേളാവൂറിന്റെ മുന്‍കൈയില്‍ ആരംഭിച്ച ഫിലിം സൊസൈറ്റി പുതുതലമുറയ്ക്ക് ലോക- ഇന്ത്യന്‍- മലയാള ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുക, വിദഗ്ധരെ ഉള്‍പ്പെടുത്തി ചര്‍ച്ചകളും സെമിനാറുകളും നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോെടയാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ‘ചെമ്മീന്‍’ സിനിമയുടെ പ്രദര്‍ശനം നടന്നു. വേളാവൂര്‍ പ്രിന്‍സ് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ജി.കിഷോര്‍, സുധീര്‍ രാജ്, വാര്‍ഡ് മെമ്പര്‍ വിജയകുമാരി, എ. കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button