Uncategorized

ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ ദുരൂഹത; പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകളില്ല, ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും

കൊച്ചി: അയൽവാസിയുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ ബിന്ദുവിനും പ്രദീപ് കുമാറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരെയും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഇരുവരുടേയും പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെ നടന്നു എന്ന് അന്വേഷിക്കുകയാണ്. അക്കൗണ്ട് വഴി നടന്നത് കുറച്ചു പണ ഇടപാട് മാത്രമാണ്. പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകൾ കൃത്യമായി ഇല്ല. പണ ഇടപാടിൽ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും. കൈക്കൂലി കേസ് നിലനിൽക്കുന്നതിനാൽ പൊലീസ് ഡ്രൈവറായിരുന്ന പ്രദീപ്കുമാറിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. എന്നിട്ടും ഇത്രയും പണം എവിടെ നിന്ന് വന്നുവെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button