Uncategorized

നിമിഷ പ്രിയയുടെ മോചനം: പണം ശേഖരിക്കുന്നില്ല, കെഎ പോളിൻ്റെ പ്രചാരണം വ്യാജമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം

ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിൻറെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന കെഎ പോളിൻറെ പോസ്റ്റിനാണ് വിശദീകരണം. അക്കൗണ്ട് നമ്പർ സഹിതമാണ് എക്സ് പ്ലാറ്റ് ഫോമിലെ കെഎ പോളിൻ്റെ പോസ്റ്റ്. 8.3 കോടി രൂപ ആവശ്യമെന്നാണ് പോസ്റ്റിൽ പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button