Uncategorized

എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി

കേളകം: എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി. വിദ്യാർത്ഥികളിൽ കൃഷിയെക്കുറിച്ചും കർഷകരെ കുറിച്ചും അവരെ സ്നേഹിക്കേണ്ടതിൻ്റെയും , കൃഷി ജീവിത ചര്യമാക്കി മാറ്റേണ്ടതിൻ്റെയും ആവശ്യകതയ കുറിച് കുട്ടികളോട് സംസാരിച്ചു . സ്ക്കൂൾ മാനേജർ ഫാ.എൽദോ എ. കെ. അധ്യക്ഷനായ ചടങ്ങിൽ കേളകം കൃഷിഭവൻ അസിൻ്റൻ്റ് കൃഷി ഓഫീസർ വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു . പ്രിൻസിപ്പാൾ റ്റി.വി ജോണി ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു.തുടർന്ന് കേളകം ഗ്രാമപഞ്ചായത്തിൻ്റെ യുവ കർഷകനുള്ള അവാർഡ് നേടിയ ജോബിൻ തോമസ്, കർഷകരായ ലീലാമ്മ തോമസ്, സണ്ണി നരിക്കുഴി, ഫിലിപ്പ് നാരുവേലിൽ. രാജു ഇ.കെ.എം.എം. തോമസ് ,ലൂസി ജോൺസൻ എന്നി വരെ ആദരിക്കുകയും വിദ്യാർത്ഥികൾ കൃഷിയും ആധുനികതലമുറയും എന്ന വിഷയത്തിൽ കർഷകരോട് സംവദിക്കുകയുമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button