Uncategorized

ഓരോ കുഞ്ഞും അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക്; സംസ്ഥാനത്തെ ആദ്യ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ കോഴിക്കോട് ഒരുങ്ങി

ഓരോ കുഞ്ഞും അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക്. അതാണ് അമ്മത്തൊട്ടിൽ. ഇനിയൊരു കുഞ്ഞും തെരുവിലേക്ക് വലിച്ചെറിയപ്പെടരുത്. അതിനായാണ് അമ്മ തൊട്ടിൽ എന്ന കരുതലിന്റെ ഈ തണൽ. സംസ്ഥാനത്തെ ആദ്യ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ കോഴിക്കോട് ഒരുങ്ങി. ബീച്ച് ജനറൽ ആശുപത്രിയോട് ചേർന്നാണ് അമ്മത്തൊട്ടിൽ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ അമ്മത്തൊട്ടിൽ കൂടിയാണിത്. തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളെ രണ്ട് മിനിറ്റിനുള്ളിൽ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങൾ ഏറ്റെടുക്കും.

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ ഇനി ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ ഇലക്ട്രോണിക് അമ്മത്തൊട്ടിലിൽ സുരക്ഷിതമായിരിക്കും. തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളെ രണ്ട് മിനിറ്റിനുള്ളിൽ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങൾ ഏറ്റെടുക്കും. 2020ലാണ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ അമ്മ തൊട്ടിലിന്റെ നിർമാണം ആരംഭിച്ചത്. ആറ് വർഷം കൊണ്ട് അമ്മത്തൊട്ടിൽ പൂർത്തിയായി. മുപ്പത്തിരണ്ടര ലക്ഷം രൂപ ചിലവിട്ട് ബീച്ച് ജനറൽ ആശുപത്രി കെട്ടിടത്തിനോട് ചേർന്നാണ് അമ്മത്തൊട്ടിൽ ഒരുക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

സംസ്ഥാനത്തെ ആദ്യ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ കോഴിക്കോട് ഒരുങ്ങി
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും
അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയാൽ ഉടനെ ആശുപത്രി സൂപ്രണ്ടിന്റെയും ശിശുക്ഷേമ അധികൃതരുടെയും ഫോണിൽ അലാറം എത്തും. ശേഷം വാതിൽ അടയും. ബന്ധപ്പെട്ട അധികൃതർ എത്തിയാൽ മാത്രമേ അടഞ്ഞ വാതിൽ പിന്നീട് തുറക്കാൻ കഴിയൂ. മുറിയിൽ സിസിടിവി ഉണ്ടെങ്കിലും കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പുറത്തിറങ്ങിയാൽ മാത്രമേ സിസിടിവി ഓണാകൂ. അതുകൊണ്ട് തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നവരുടെ ഐഡന്റിറ്റിയും വെളിപ്പെടില്ല. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് അമ്മത്തൊട്ടിലിൽ ഒരുക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലുകൾ പ്രോത്സാഹിക്കപ്പെടേണ്ടത് തന്നെയാണ്. കുരുന്നുകൾ തെരുവിലേക്ക് വലിച്ചെറിയപെടാതിരിക്കാൻ സമൂഹത്തിന് അതാവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button