Uncategorized

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. പുഴയിലിറങ്ങിയ ഇവർ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവം നടന്നതിന് ശേഷം പോലും ഭവാനിപ്പുഴയിൽ ഇപ്പോഴും അപകടകരമായ രീതിയിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് അപകടസാധ്യതാ മേഖലകളിൽ ഇറങ്ങുന്നവരെ തടയാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അട്ടപ്പാടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ അശ്രദ്ധ കാരണം പൊറുതിമുട്ടുകയാണെന്നും, പുഴകടവുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button