Uncategorized

ഡോ. അബ്ബാസ് പാനക്കലിന് എഡ്വേർഡ് കാഡ്ബറി ഫെല്ലോഷിപ്പ്

ബർമിംഗ്ഹാം സർവകലാശാലയിലെ എഡ്വേർഡ് കാഡ്ബറി സെന്റർ ഫോർ ദി പബ്ലിക് അണ്ടർസ്റ്റാൻഡിംഗ് ഓഫ് റിലീജിയനിൽ പ്രൊഫസർ ഡോ. അബ്ബാസ് പനക്കൽ ഓണററി ഫെല്ലോ ആയി നിയമിതനായി. അക്കാഡമിക് പ്രസിദ്ധീകരണ രംഗത്ത് ഏറെ ശ്രദ്ദേയമായ പ്രസിദ്ധീകരണങ്ങളുള്ള ഡോ. അബ്ബാസ് പനക്കൽ വളരെക്കാലമായി ഗവേഷണ രംഗത്ത് വളരെ സജീവമാണ്. വൈവിധ്യമാർന്ന സാംസ്കാരിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശകനായ ഡോ. അബ്ബാസ് പനക്കൽ ഇന്റർനാഷണൽ ഇന്റർഫെയ്‌ത് ഇനിഷ്യറ്റീവ് ഡയറക്ടർ കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button