Uncategorized
കോളിത്തട്ട് ജിഎൽപി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ശാന്തിഗിരി: കോളിത്തട്ട് ജിഎൽപി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ സൈനികൻ ജോളി പടിഞ്ഞാറയിൽ ദേശീയപതാക ഉയർത്തി. തുടർന്ന് നടത്തിയ സന്ദേശപ്രസംഗത്തിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗങ്ങളെക്കുറിച്ചും പുതിയ തലമുറയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പി ടി എ പ്രസിഡൻ്റ് ജോസഫ് വള്ളോക്കരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് ജെസിടീച്ചർ സ്വാഗതം പറയുകയും ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് റവ: ഫാദർ നിധിൻ,സ്കൂൾ വികസന സമിതി കൺവീനർ ജോർജ് കാക്കനാട്ട്, സ്കൂൾ വികസന സമിതി ചെയർമാൻ ജോർജ് കുപ്പക്കാട്ട് എന്നിവർ സംസാരിക്കുകയും ചെയ്തു. സുധീഷ് ചന്ദ്ര ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.പായസം വിതരണം ചെയ്താണ് ചടങ്ങ് സമാപിച്ചത്.




