Uncategorized

ബാഹുബലി കുന്നില്‍ ഒരു മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടു; ധര്‍മസ്ഥലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

ധര്‍മസ്ഥലയില്‍ മലയാളി യുവതിയുടെ മൃതദേഹം മറവു ചെയ്തിട്ടുള്ളതായി മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ധര്‍മസ്ഥലയിലെ ബാഹുബലി ഹില്‍സില്‍ താന്‍ ഒരു മലയാളി യുവതിയെ കുഴിച്ചിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.

നേത്രാവതി ഘട്ടിന് സമീപം 70 മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പക്ഷെ മണ്ണ് കൊണ്ടിട്ടത് മാറ്റാരോ ആണെന്നും മുന്‍ തൊഴിലാളി പറഞ്ഞു. താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ട്. ധര്‍മസ്ഥലയില്‍ മനുഷ്യശരീരം കുഴിച്ചിടുന്നത് നായയുടെ ശരീരം കുഴിച്ചിടുന്നതിന് സമാനമായാണെന്നും മുന്‍ ശുചീകരണ തൊഴിലാളി പറയുന്നു.

കുഴിയെടുക്കാന്‍ കഴിയുന്ന എല്ലായിടത്തും മൃതദേഹങ്ങള്‍ മറവ് ചെയ്യുമായിരുന്നു. വിമര്‍ശകര്‍ ക്ഷമയോടെ കാത്തിരിക്കണം. അസ്ഥികള്‍ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇങ്ങനെ ഒരു കാര്യം വെറുതേ വന്ന് പറയേണ്ടതുണ്ടോ താന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കൂടിയാണ് വെളിപ്പെടുത്തുന്നതെന്നും സാക്ഷി പറഞ്ഞു. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് തൊഴിലാളി നടത്തുന്നത്.

മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ തനിക്കൊപ്പം മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നതായി തൊഴിലാളി വെളിപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് നേരിട്ട് വിളിച്ചാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. പഞ്ചായത്തില്‍ നിന്ന് യാതൊരു നിര്‍ദേശവും ഉണ്ടായിട്ടില്ല, എല്ലാ നിര്‍ദേശങ്ങളും ലഭിച്ചത് ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നാണ്. കാട്ടിലും പഴയ റോഡുകള്‍ക്ക് സമീപവും നദീതീരങ്ങളിലുമാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ,

കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെ മൃതദേഹം ബാഹുബലി കുന്നില്‍ കുഴിച്ചിട്ടു, നേത്രാവതി സ്നാനഘട്ടത്തില്‍ എഴുപതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്ത 13ാം സ്പോട്ടില്‍ എണ്‍പതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ട്. പലപ്പോഴും മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് പ്രദേശവാസികള്‍ കണ്ടിട്ടുണ്ടെങ്കിലും ആരും ചോദ്യം ചെയ്യുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് പറയുന്നതിനനുസരിച്ച് മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതായിരുന്നു തങ്ങളുടെ ജോലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button