Uncategorized
പേരാവൂർ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സ്വാതന്ത്ര ദിനാഘോഷം നടത്തി

പേരാവൂർ: പേരാവൂർ യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സ്വാതന്ത്ര ദിനാഘോഷം നടത്തി. യൂണീറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ പതാക ഉയർത്തി . സംഘടനയിലെ മെമ്പർമാരും വിരമിച്ച സൈനികരുമായ നാരായണൻ കുനിത്തല , ബേബി പാറക്കൽ എന്നിവരെ ആദരിച്ചു. ചേമ്പർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വി കെ രാധാകൃഷ്ണൻ സ്വാഗതം പറയുകയും രക്ഷാധികാരി കെ.എം. ബഷീർ സ്വാതന്ത്ര ദിന സന്ദേശം നൽകുകയും ചെയ്തു. അഫ്ത്താബ് ആർ പി എച് , നവാസ് ഇന്ത്യൻ , ജോഷി ഓടക്കൽ , ശ്രീജിത്ത് സാന്ദ്രിമ , എം ജി മൻമദൻ വിനോദ്പി, പി ഷിജു എന്നിവർ സംസാരിച്ചു. , എ പി സുജീഷ് നന്ദി പറഞ്ഞു.




