Uncategorized
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ദേശിയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി ,വാർഡ് മെമ്പർ ബിനു മാനുവൽ ,ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,പി ടി എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ , എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ , സ്കൂൾ ലീഡർ കാതറിൻ ട്രീസ സ്റ്റീഫൻ , ലിസ് മരിയ ,വിനായക് സജീവൻ , എസ്തർ അന്ന ബോബി എന്നിവർ സംസാരിച്ചു. തുടർന്ന് മുഴുവൻ കുട്ടികളെയും അണിനിരത്തി വർണ്ണാഭമായ മാസ്ഡ്രിൽ അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .




