Uncategorized

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 36 വ്യോമസേനാ ഭടൻമാർക്ക്‌ അവാർഡ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. നാല്‌ ശ‍ൗര്യചക്രയടക്കം സെൈനികർക്കുള്ള 127 ധീരതാ അവാർഡുകളും 40 വിശിഷ്ട സേവനത്തിനുള്ള അവാർഡുകളും 290 പ്രത്യേക പരാമർശ അവാർഡുകളും രാഷ്ട്രപതി ദ്ര‍ൗപദി മുർമു പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 36 വ്യോമസേനാ ഭടന്മാര്‍ക്കും അവാര്‍ഡ്.

ഒരാൾക്ക്‌ ശ‍ൗര്യചക്രവും ഒമ്പത്‌ പേർക്ക്‌ വീരചക്രവും 26 പേർക്ക്‌ വായുസേനാ മെഡലുകളും പ്രഖാപിച്ചു. മലയാളിയായ കമാണ്ടർ വിവേക്‌ കുര്യാക്കോസ്‌ നാവികസേനാ മെഡലിന്‌ അർഹനായി. രാജ്യത്താകെ, 233 ഉദ്യോഗസ്ഥർ ധീരതയ്ക്കും 758 പേർ സ്തുത്യർഹ സേവനത്തിനും 99 പേർക്ക്‌ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രത്യേക മെഡലിനും അർഹത നേടി.

കേരളത്തിൽ നിന്നും 11 പൊലീസ്‌ ഉദ്യോഗസ്ഥരും ആറ്‌ അഗ്നിശമനസേന ഉദ്യോഗസ്ഥരും ഇത്തവണ അംഗീകാരത്തിന്‌ അർഹരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button