Uncategorized

ഉദ്യോഗാർത്ഥികളെ ഇതിലെ..!; ‘പ്രയുക്തി 2025’ മെഗാതൊഴില്‍ മേള ആഗസ്റ്റ് 16ന്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘പ്രയുക്തി 2025’ മെഗാതൊഴില്‍ മേള ആഗസ്റ്റ് 16 ശനിയാഴ്ച ചേര്‍ത്തല എസ് എന്‍ കോളേജില്‍ നടക്കും. തൊഴില്‍മേളയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വ്വഹിക്കും.

50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകര്‍പ്പുകളും സഹിതം രാവിലെ 9 മണിക്ക് ചേര്‍ത്തല എസ് എന്‍ കോളേജില്‍ എത്തണം. ഫോണ്‍: 0477-2230624, 8304057735.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button