Uncategorized

ചേര്‍ത്തല തിരോധാനക്കേസ്; പ്രതി സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ചേർത്തല പള്ളിപ്പുറത്തെ നാല് സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വൈകീട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. രണ്ടാഴ്ചയായി കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. പള്ളിപ്പുറത്തെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷ്ണങ്ങളുട DNA ഫലം ഈ ആഴ്ച ലഭിക്കും.

ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസിലാണ് കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. മറ്റ് കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനാണ്.

ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, സിന്ധു, ആയിഷ എന്നിവരുടെ കേസുകള്‍ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചാണ്. നിലവില്‍ ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം കൊലപാതകവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button