Uncategorized
യാത്രക്കാരുടെ ശ്രദ്ധക്ക്! റെയിൽപ്പാതാ നവീകരണം, കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള ട്രാക്കിൽ ട്രിപ്ലിംഗ് ജോലികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഇതിന്റെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളടക്കം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകൾ നോക്കാം.
1. 22647, കോർബ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (കോർബ: 19.40 മണിക്കൂർ) 2025 ഒക്ടോബർ 15,18 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.
2. 22648, തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർഫാസ്റ്റ് (തിരുവനന്തപുരം നോർത്ത്: 06.15 മണിക്കൂർ) 2025 ഒക്ടോബർ 13, 16 നും ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.




