Uncategorized
കേരപദ്ധതിയിലെ ക്രമക്കേട് വാർത്തയായത് സർക്കാരിന് അപകീർത്തി ഉണ്ടാക്കി, വിവരം മാധ്യമങ്ങൾക്കെങ്ങനെ കിട്ടിയെന്ന് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം:കേര പദ്ധതി ക്രമക്കേട് വാർത്തയിൽ അന്വേഷണം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍..ക്രമക്കേട് വാർത്തയായത് എങ്ങനെ എന്നാണ് അന്വേഷണം. ലോകബാങ്ക് വായ്പ ട്രഷറിയിൽ തടഞ്ഞു വച്ചെന്ന വാർത്ത സർക്കാരിന് അപകീർത്തി ഉണ്ടാക്കി.വിവരം മാധ്യമങ്ങൾക്കെങ്ങനെ കിട്ടിയെന്ന കാര്യമാണ് അന്വേഷിക്കുന്നത്
139.65 കോടിയുടെ വായ്പാ ഗഡുവിൽ സർക്കാർ വീഴ്ച ചൂണ്ടിക്കാട്ടിയത് ലോകബാങ്കാണ്. സാമ്പത്തിക വർഷാവസാനത്തിലെ പണ ഞെരുക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം അന്വേഷണം മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ലോക ബാങ്ക് അയച്ച മെയിൽ മാധ്യമങ്ങൾക്ക് ലഭിക്കുന്നത് അസാധാരണമെന്ന് ഫയലിൽ കുറിപ്പ് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ ചുമതലപ്പെടുത്തി




