Uncategorized
മെട്രോ സ്റ്റേഷന് മുന്നിൽ ഒരാൾക്ക് കുത്തേറ്റു; നേപ്പാൾ, കണ്ണൂർ സ്വദേശികൾ പിടിയിൽ

കൊച്ചി: കലൂരിലെ മെട്രോ സ്റ്റേഷന് മുന്നിൽ തൃശ്ശൂർ സ്വദേശിയെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നേപ്പാൾ സ്വദേശി ശ്യാം, കണ്ണൂർ സ്വദേശി റോബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് ഇരുവരും ചേർന്ന് തൃശ്ശൂർ സ്വദേശിയായ ഷറഫുദ്ദീനെ(49) കുത്തിയത്. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിലെ മീഡിയനിൽ കിടന്നുറങ്ങുകയായിരുന്നു ഷറഫുദ്ദീൻ. ഇതിനിടെയാണ് അക്രമികൾ ഇദ്ദേഹത്തിന്റെ നെഞ്ചിൽ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു. പരിക്കേറ്റ ഷറഫുദ്ദീൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.




