Uncategorized

ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ ബെവ്കോ; അനുമതി നൽകിയാൽ 500 കോടി അധിക വരുമാനമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ സര്‍ക്കാര്‍ നിലപാട് എതിരാണെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് അനുമതി തേടി ബെവ്കോ. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ അനുമതി തേടി ബെവ്കോ വിശദമായ ശുപാര്‍ശ നൽകി.

ഡ്രൗട്ട് ബിയറിനും ക്രാഫ്റ്റ് ബിയറിനും അനുമതി നൽകണമെന്നാണ് ബെവ്കോയുടെ ആവശ്യം. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇത് വിൽക്കാൻ അനുമതി നൽകിയാൽ അധിക വരുമാനമുണ്ടാകുമെന്നാണ് ബെവ്കോ വ്യക്തമാക്കി. നിരവധി കമ്പനികൾ രംഗത്ത് ഇതിന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ടെന്നും ബെവ്കോ എംഡി നൽകിയ ശുപാര്‍ശയിൽ വ്യക്തമാക്കുന്നു.

വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകിയാൽ 500 കോടി അധികവരുമാനമുണ്ടാകുമെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്. ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയ്ക്കായി ബെവ്കോ ശുപാര്‍ശ നൽകിയെങ്കിലും ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നാണ് എക്സൈസ് മന്ത്രി എംബി രാജേഷ് ഇന്നലെ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button