Uncategorized
ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണം; വിചിത്ര ഉത്തരവുമായി ഗവർണർ

ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും പരിപാടികൾ സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവൻ.




