Uncategorized
അതിദാരുണം, ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർത്ഥികളും മരിച്ചു

പാലക്കാട്: ചിറ്റൂർ പുഴയിലെ ഓവിൽ അകപ്പെട്ട രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശ്രീ ഗൗതം, അരുൺ എന്നിവരാണ് മരിച്ചത്. ഷണ്മുഖം കോസ്‌വേയുടെ വശത്തുള്ള ഓവിലാണ് വിദ്യാർഥികൾ അകപെട്ടത്. ശ്രീ ഗൗതമിനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റെഗുലേറ്റർ ഓഫ് ചെയ്തതിന് പിന്നാലെ അരുണിനെ കണ്ടുവെന്ന് പ്രദേശവാസി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ നടത്തിയ തെരച്ചിലിലാണ് അരുണിൻ്റെ മൃതദേഹം കണ്ടെത്തിയത്. യുവാക്കള്‍ ഓവിനുള്ളിൽ കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. പുഴയില്‍ ഒഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.




