Uncategorized

‘സുനിൽ കുമാർ ഈ കണക്കിന് ആദ്യം ഉത്തരം പറയൂ’; വോട്ടർ പട്ടിക അട്ടിമറി ആരോപണത്തിന് മറുപടിയുമായി ബിജെപി

തൃശൂർ: സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനെതിരെ വീണ്ടും പരിഹാസവുമായി ബിജെപി തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം ഉണ്ടെന്ന സുനിൽ കുമാറിന്‍റെ പ്രസ്താവനയ്ക്കാണ് മറുപടി. ആരോപണം ഉയർത്തുന്നതിന് മുൻപ് സ്വന്തം പാർട്ടി വോട്ടിൽ കൃത്രിമം കാട്ടിയവരെ കണ്ടുപിടിക്കണമെന്ന് അനീഷ് കുമാർ പ്രതികരിച്ചു. സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്തുകൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് സുനിൽകുമാർ വിശദീകരിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button