Uncategorized
ശിവഗംഗ കസ്റ്റഡി കൊലപാതകം; കൊല്ലപ്പെട്ട അജിത് കുമാറിനെതിരായ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം

തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം. ക്ഷേത്ര ജീവനക്കാരനായ അജിത് കുമാർ കാറിൽ നിന്ന് 6 പവന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ യുവതി സിബിഐക്കും പൊലീസിനും നൽകിയ മൊഴികളിലാണ് വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയത്. യുവതിയുടെ പരാതിയിൽ ആദ്യം മുതലേ വ്യക്തത കുറവുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ സിബിഐ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് വൈരുദ്ധ്യം കണ്ടെത്തിയത്.നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി കൂടിയാണ് പരാതിക്കാരി.




