Uncategorized

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാര ദിനം ആചരിച്ചു

കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്ത് 9 ദേശീയ വ്യാപാര ദിനം ആചരിച്ചു. കേളകം വ്യാപാര ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെപി സിബി സ്വാഗതം പറയുകയും, യൂണിറ്റ് പ്രസിഡണ്ട് എം എസ് തങ്കച്ചൻ പതാക ഉയർത്തി പതാകദിന സന്ദേശം നൽകുകയും ചെയ്തു. യൂണിറ്റ് രക്ഷാധികാരി നിർമ്മൽ നാണു മാസ്റ്റർ ആശംസ അറിയിക്കുകയും, ട്രഷറർ ജോഷി ജോർജ് നന്ദി പറയുകയും ചെയ്തു. തുടർന്ന് മധുരപലഹാര വിതരണവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button