കൂട്ടുപുഴ അതിര്‍ത്തി ചെക്പോസ്റ്റില്‍ പോലീസിന്റെ വാഹന പരിശോധനക്കിടെ യാത്രികന് പുഴയിലേക്ക് ചാടി

ഇരിട്ടി: കൂട്ടുപുഴ അതിര്‍ത്തി ചെക്പോസ്റ്റില്‍ പോലീസിന്റെ വാഹന പരിശോധനക്കിടെ യാത്രികന് പുഴയിലേക്ക് ചാടി. കര്‍ണാടകയില്‍ നിന്നും കാറില്‍ എത്തിയ മൂന്നംഗ യാത്രികരില്‍ ഒരാളായ തലശേരി സ്വദേശി റഹീം(30) ആണ് പുഴയിലേക്ക് എടുത്ത് ചാടിയത്.
ദേഹ പരിശോധനക്കിടെ കൂട്ടുപുഴ പാലത്തിനും പോലീസ് ചെക്ക് പോസ്റ്റിനും ഇടയിലൂടെ റഹീം പെട്ടെന്ന് കുതറി ഓടി പുഴയിൽ ചാടുകയായിരുന്നു. പേരട്ട പുഴയും ബാരാപ്പോൾ പുഴയും കൂടിച്ചേരുന്ന സ്ഥലത്തേക്കാണ് ഇയാൾ എടുത്തു ചാടിയത്.. ഇതോടെ കുത്തൊഴുക്കുള്ള പുഴയിൽ അകപ്പെട്ട റഹീം മുങ്ങിപ്പോവുകയായിരുന്നു. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന തലശ്ശേരി സ്വദേശികളായ ഹാരിസ്, നിധിൻ എന്നിവരെ ഇരിട്ടി ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇരിട്ടി അഗ്നിശമസേനയും പോലീസും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും റഹീമിനെ കണ്ടെത്താനായിട്ടില്ല. കൂട്ടുപുഴ മേഖലയിൽ ശക്തമായ മഴ തുടരുന്നത് കാരണവും രാത്രിയിലെ വെളിച്ചക്കുറവും പുഴയിലെ അപകടകരമായ നിലയിലുള്ള കുത്തൊഴുക്കും കാരണം രാത്രിയോടെ തിരച്ചിൽ നിർത്തി വെച്ചിരിക്കുകയാണ്.




