Uncategorized
KPCC പുനഃ സംഘടന വെെകും; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി

കെപിസിസി പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ തീരുമാനമായില്ല. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ സമവായത്തിലെത്താൻ നേതാക്കൾക്ക് കഴിഞ്ഞില്ല. ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ചർച്ചയ്ക്ക് അന്തിമരൂപം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും നേതാക്കൾക്ക് ഡൽഹിയിൽ വീണ്ടും തുടരേണ്ട സാഹചര്യം ഉണ്ടായി.




