Uncategorized
മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ മര്‍ദിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; സംഭവം ഒഡിഷയില്‍

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്ക് നേരെ വീണ്ടും ബജ്‌റംഗ്ദള്‍ അതിക്രമം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്‌തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്




