Uncategorized

ഒളിപ്പിച്ച സാരിയില്‍ ബീജം! ബലാത്സംഗക്കേസില്‍ മുൻ എംപി പ്രജ്വൽ രേവണ്ണ കുടുങ്ങിയതിങ്ങനെ

ബെംഗളൂരു: വീട്ടുജോലിക്കാരിയായ 47കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിച്ചുവച്ച അതിജീവിതയുടെ സാരി. ഓഗസ്റ്റ് 2ന് കേസില്‍ രേവണ്ണയ്ക്ക് ജീവപര്യന്തത്തിനൊപ്പം കോടതി 11 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതിജീവിതയായ സ്ത്രീയുടെ സാരിയാണ് പണം വാരിയെറിഞ്ഞിട്ടും കേസില്‍ പ്രജ്വലിനെതിരെ നിര്‍ണായക തെളിവായി മാറിയത്.
ബലാത്സംഗത്തിന് ശേഷം അതിജീവിതയുടെ സാരി പ്രജ്വല്‍ രേവണ്ണ കൈക്കലാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തത്. ഒരിക്കലും ഇവിടെയെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ‌ ഇത് വലിയ അബദ്ധമായി മാറുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അതിജീവിതയോട് ചോദിച്ചിരുന്നു. അപ്പോഴാണ് താന്‍ സാരി ഉടുത്താണ് നിന്നിരുന്നതെന്നും പ്രജ്വല്‍ അത് ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്നും പിന്നീട് മടക്കി നല്‍കിയില്ലെന്നും ഫാം ഹൗസില്‍ തന്നെ കാണുമെന്നും അവര്‍ മൊഴി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button