Uncategorized
ഖാദി ഓണം മേള; വാട്സ്ആപ്പിൽ ഓഡർ ചെയ്താൽ ഖാദി വീട്ടിലെത്തും

തിരുവനന്തപുരം : ഖാദി ഓണം മേളയോടനുബന്ധിച്ച് പ്രിയപ്പെട്ടവർക്ക് ഖാദി ഓണക്കോടി സമ്മാനമായി നൽകാം. ഖാദി ഭവനുകളിൽ നേരിട്ടെത്തി ഓണക്കോടി വാങ്ങി നൽകാൻ അസൗകര്യമുള്ളവർക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിനായി *7907436459* എന്ന നമ്പറിൽ (കോൾ/വാട്സ്ആപ്പ്) ബന്ധപ്പെട്ടാൽ തെരഞ്ഞെടുത്ത ഉൽപന്നം കൊറിയർ മുഖേന എത്തിച്ചുകൊടുക്കും. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഓണക്കോടി എത്തിച്ചു നൽകുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം.
ഓണം മേളയുടെ ഭാഗമായി ഖാദി ഉൽപന്നങ്ങളായ സിൽക്ക, കോട്ടൺ സാരികൾ, ബെഡ്ഷീറ്റ്, മുണ്ടുകൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ സോഫ്റ്റ് ആൻഡ് സ്മൂത്ത് കുർത്ത, കസവ് സാരി, ദോത്തി, ടർക്കിഷ് ടവൽ, ആലിയ കട്ട് കുർത്തി, കുഷ്യനുകൾ, സ്ലിംഗ് ബാഗ് എന്നീ ഉൽപ്പന്നങ്ങൾ പുതുതായി വിപണിയിലുണ്ട്.




