Uncategorized

മത്സ്യബന്ധനത്തിനിടെ അപകടം, പരിക്ക്, ബോട്ട് ജീവനക്കാർക്ക് രക്ഷകരായി പൊലീസ്, കടലിലെത്തി രക്ഷിച്ചു

ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടയിൽ പരിക്കേറ്റ ജീവനക്കാർക്ക് രക്ഷകരായി പൊലീസ്. ഇന്നലെ രാവിലെ ഓർക്കിഡ് എന്ന ബോട്ടിലെ ജീവനക്കാരനായ സനൽ (39) പൊന്നാറ എന്ന ബോട്ടിലെ ജീവനക്കാരനായ പ്രിയൻ (54) എന്നിവർക്ക് മത്സ്യ ബന്ധനത്തിടയിൽ പരിക്കേറ്റിരുന്നു. വിവരറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പൊലീസ് കടലിലെത്തി ബോട്ടിൽ നിന്നും ഇവരെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു.

എസ്എച്ച്ഒ വിനോദ് കെ പി യുടെ നിര്‍ദേശപ്രകാരം സബ് ഇൻസ്പെക്ടർ സാബു കെ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ഇന്ദു മിഥുൻ, സ്രാങ്ക് ലിജു, കോസ്റ്റൽ വാർഡൻമാരായ ബിനു ബാബു, ശ്രീമോൻ, ലാസ്കർ സുഭാഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button