Uncategorized
ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്ത കേസ്: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി

ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ കേസില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്ത് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ദിപീങ്കര്‍ ദത്ത, എജി മാസി എന്നവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
യശ്വന്ത് വര്‍മയുടെ മൗലിക അവകാശങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കേണ്ട ആവശ്യമില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമ സംവിധാനമല്ല, ആഭ്യന്തര സമിതി അന്വേഷിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.




