Uncategorized

കൊട്ടിയൂർ ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ആചരിച്ചു

കൊട്ടിയൂർ :- കൊട്ടിയൂർ ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥശാലാ പ്രവർത്തകർ ഒത്തുകൂടി യുദ്ധത്തിനെതിരെ ദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് യുദ്ധവും മാനവരാശിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവാദം സംഘടിപ്പിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡണ്ട് എ.എൻ. ഷാജി, സെക്രട്ടറി ഇ.എൻ. രാജേന്ദ്രൻ , വനിതാവേദി പ്രസിഡണ്ട് വത്സ ചന്ദ്രൻ, തോമസ് വെട്ടത്ത്, കെ.ജി. ശശിധരൻ, നന്ദനൻ തുണ്ടു തറ, കെ.പി.പസന്ത് , പി.ജി. അജീഷ്, പി.കെ. ജയരാജൻ, കെ.ബി. രമണി, ബാബുപുന്ന മൂട്ടിൽ, എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button