Uncategorized

പവര്‍ കട്ടില്ലാതെ പവര്‍ ഫുള്ളായി കേരളം പത്താം വര്‍ഷത്തിലേക്ക്

പവര്‍ കട്ടില്ലാതെ പവര്‍ ഫുള്ളായി കേരളം പത്താം വര്‍ഷത്തിലേക്ക്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 1419.55 മെഗാവാട്ടിന്റെ റെക്കോര്‍ഡ് വര്‍ധനവാണ് കേരളം നേടിയത്. സൗരോര്‍ജം വഴി 1560 മെഗാവാട്ട് വൈദ്യുതി കേരളം ഉത്പാദിപ്പിച്ചൂവെന്നാണ് പുതിയ കണക്കുകള്‍. വൈദ്യുതി പ്രസരണ, വിതരണ മേഖലകളില്‍ 17,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയത്.

2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ഏതു നിമിഷവും കറണ്ടുപോകുന്ന നാടായിരുന്നു കേരളം. പകലും രാത്രിയിലും പവര്‍ കട്ട്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലോഡ് ഷെഡിംഗ്. പരീക്ഷ സമയങ്ങളില്‍ പോലും മെഴുകുതിരി വെളിച്ചത്തില്‍ കുട്ടികള്‍ പാഠപുസ്തകള്‍ക്ക് മുന്നില്‍ ഇരുന്നിരുന്ന കാലം. ഇരുളടഞ്ഞ ആ കേരളത്തില്‍ നിന്നാണ് ഇടതു സര്‍ക്കാര്‍ പവര്‍ കട്ടില്ലാതെ പവര്‍ ഫുള്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 1419.55 മെഗാവാട്ടിന്റെ റെക്കോര്‍ഡ് വര്‍ധനവാണ് കേരളം നേടിയത്.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആകെ 1776.3 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായി. സൗരോര്‍ജം വഴി 1560 മെഗാവാട്ട് വെദ്യുതി ഉത്പാദിപ്പിച്ചു. ജലവൈദ്യുത പദ്ധതികള്‍ വഴി 179.65 മെഗാവാട്ട് വൈദ്യുതിയും അധികമായി ഉത്പാദിപ്പിച്ചു. പുതിയ ജലവൈദ്യുത പദ്ധതികളിലൂടെ കെഎസ്ഇബി നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യ സംരംഭകര്‍ വഴി 29.05 മെഗാവാട്ടുമാണ് ഉത്പാദിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞ കൊച്ചി – ഇടമണ്‍ പവര്‍ ഹൈവേ പിണറായി സർക്കാർ യാഥാര്‍ഥ്യമാക്കിയതും വൈദ്യതി തടസമില്ലാതെ എത്തിക്കുന്നതിന് ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പിലാക്കിയതും കേരളത്തിന് കുതിപ്പേകി.

യുഡിഎഫ് കാലത്ത് നിര്‍മ്മാണം തടസപ്പെട്ടിരുന്ന 100 മെഗാവാട്ട് പള്ളിവാസല്‍ തൊട്ടിയാര്‍ ജലവൈദ്യത പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതും കേരളത്തിന് നേട്ടമായി മാറി. വൈദ്യുതി പ്രസരണ,-വിതരണ മേഖലകളില്‍ 17,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button