Uncategorized

എം എസ് സി എല്‍സ- 3 കപ്പലപകടം; സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി

എം എസ് സിഎല്‍സ-3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയില്‍ വീണ്ടും കൈ മലര്‍ത്തി കപ്പല്‍ കമ്പനി. സര്‍ക്കാര്‍ ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

എം എസ് സിഎല്‍സ-3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കപ്പലപകടം സംഭവിച്ചത് രാജ്യത്തിന്റെ കടല്‍ അധികാര പരിധിക്ക് പുറത്താണ്. അറസ്റ്റ് ചെയ്ത MSC അകിറ്റെറ്റ – II കപ്പല്‍ വിട്ടയക്കണം എന്നും മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരള തീരത്തു നിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയായി മെയ് 25 നാണ് എംഎസ്സി എല്‍സ കപ്പല്‍ കടലില്‍ മുങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button