Uncategorized
ഹോസ്‌ദുർഗ്‍ മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

കാസർകോട്: സിപിഐ നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. 1991 – 2001 കാലയളവിൽ രണ്ട് തവണ ഹോസ്ദുർഗ് മണ്ഡലം എംഎൽഎ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖം അടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.




