Uncategorized

പ്രവാസികളായ കുട്ടികള്‍ നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം, ‘വേരുകള്‍ ചിറകുകള്‍’ സഹവാസ ക്യാമ്പ് ആഗസ്റ്റ് 8ന് തുടങ്ങും

തിരുവനന്തപുരം: കാട്ടാക്കട നിയോജകമണ്ഡലം മലയാളം മിഷനുമായി സഹകരിച്ച് ഒരുക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ അകം – പുറം കുട്ടികളുടെ സഹവാസക്യാമ്പ് 2025 ആഗസ്റ്റ് 8, 9, 10 തീയതികളില്‍ നടക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 25 മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലെ 25 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ താമസിച്ച് ‘സഹ്യനില്‍ നിന്ന് സാഗരം വരെ’ എന്ന നാടറിവ് യാത്രയില്‍ പങ്കാളികളാകുന്നു.

ആഗസ്റ്റ് 8 രാവിലെ 10.30-ന് പുളിയറക്കോണം മിയാവാക്കി വനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കാട്ടാക്കട നിയോജകമണ്ഡലം എംഎല്‍.എ അഡ്വ.ഐ.ബി സതീഷ്, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവര്‍ പങ്കെടുക്കും.

മലനാട്, ഇടനാട് തീരപ്രദേശം എന്നിങ്ങനെയുള്ള കേരളത്തിന്റെ പരിസ്ഥിതി വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ച് നമ്മുടെ കാര്‍ഷിക ഗ്രാമീണ ജീവിതവും സംസ്‌ക്കാരവും ഭാഷാഭേദങ്ങളും മനസ്സിലാക്കുകയും അരുവിപ്പുറം പ്രതിഷ്ഠ, മഹാത്മാ അയ്യങ്കാളി സ്മാരകം തുടങ്ങിയവ കണ്ടും അറിഞ്ഞും നവോത്ഥാന ചരിത്രബോധം അകം പുറം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. കാടറിവ്, പുഴയറിവ്, നാടറിവ്, നേരറിവ്, വയലറിവ്, കടലറിവ്, കലയറിവ് എന്നീ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന അറിവ് യാത്ര കോട്ടൂര്‍ വനത്തില്‍ നിന്ന് ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button