Uncategorized
പാലക്കാട് പെൺ വേഷം ധരിച്ച് പള്ളിയിലെത്തിയ യുവാവ് പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഗൂളിക്കടവിൽ പെൺ വേഷം ധരിച്ച് പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.പൊലീസിനോട് റോമിയോ എന്നാണ് ഇയാൾ പേര് പറഞ്ഞത്. ഇയാളുടെ കയ്യിൽ ഫോണോ മറ്റ് തിരിച്ചറിയിൽ രേഖകളോ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. മദ്യപിച്ച് കിടന്നുറങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.




