Uncategorized

പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്താതെ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം വേണം; തെലങ്കാനയില്‍ 72 മണിക്കൂര്‍ നിരാഹാര സമരവുമായി ബിആർഎസ്

പിന്നാക്ക വിഭാഗക്കാര്‍ക്ക് 42 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തെലങ്കാന ജാഗ്രതി അധ്യക്ഷയും എംഎല്‍സിയുമായ കെ. കവിതയുടെ 72 മണിക്കൂര്‍ നീളുന്ന നിരാഹാര സമരം തിങ്കളാഴ്ച ആരംഭിച്ചു.
മുസ്ലീങ്ങളെ പിന്നാക്ക സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം അവര്‍ക്ക് 10 ശതമാനം പ്രത്യേകം സംവരണം നല്‍കണമെന്നും കവിത ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കുള്ള പത്ത് ശതമാനം സംവരണത്തിനായി ഒരു പ്രത്യേക ബില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ ബിജെപി എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ അവര്‍ വെല്ലുവിളിക്കുകയും ചെയ്തതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.പിന്നാക്ക വിഭാഗത്തിന് 42 ശതമാനം സംവരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച ബില്ല് രാഷ്ട്രപതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസത്തെ പ്രതിഷേധ പ്രകടനം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കവിതയുടെ പ്രതിഷേധം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്കളാഴ്ച പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button