Uncategorized
ജനസംഖ്യയില്‍ പകുതി സ്ത്രീകള്‍; എന്തേ വനിതാ മുഖ്യമന്ത്രി ഇല്ലാത്തത്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ ചർച്ച ചൂടുപിടിക്കവൈ, വ്യത്യസ്തമായ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. വനിതകളോടും പട്ടികജാതി-വർഗ വിഭാഗക്കാരോടും ചിലർ കാണിക്കുന്ന ഇഷ്ടം ആത്മാർഥത ഇല്ലാത്തതാണ് എന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം. രാഷ്ട്രീയ രംഗത്ത് വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും ഏതൊക്കെ പാർട്ടി പ്രാതിനിധ്യം നൽകിയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.




