Uncategorized

6 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ്, ഗ്രാമീണ മേഖലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഏർപ്പെടുത്തും: മന്ത്രി ജി.ആർ.അനിൽ

ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഗ്രാമീണ മേഖലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഏർപ്പെടുത്തും. 6 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകും എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. വെളിച്ചെണ്ണയുടെ വില കുറക്കാനുള്ള ഊർജിത നടപടി സ്വീകരിക്കും. കേരാഫെഡുമായി നാളെ ഭക്ഷ്യമന്ത്രിയും കൃഷി മന്ത്രിയും ചർച്ച നടത്തും. ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട അരിപോലും നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഓണത്തിന്‌ മുൻപ് സബ്‌സിഡി നിരക്കിൽ രണ്ട്‌ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിൽ നിന്ന്‌ ലഭിക്കും. ഓഗസ്റ്റിൽ ഒരുലിറ്ററും സെപ്‌തംബറിൽ ഒരു ലിറ്റർ വീതമാണ് നൽകുക. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ ലഭിക്കും. 349 രൂപ നിരക്കിലാണ് വെളിച്ചെണ്ണ ലഭിക്കുക. വിപണിയിലെ മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്‌ നിർദേശം നൽകിയിട്ടുണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

വെളിച്ചെണ്ണയുടെ വില സർക്കാർ കുറച്ചതോടെ അതിന്റെ പ്രതിഫലനം മാളുകളിലും വൻകിട സൂപ്പർമാർക്കറ്റുകളിലും ദൃശ്യമായി തുടങ്ങി. നിലവിലുള്ള വെളിച്ചെണ്ണയുടെ വിലയിൽ നിന്ന്‌ 30 രൂപയിൽ കൂടുതൽ വില കുറച്ചു നൽകാൻ കച്ചവടക്കാർ തയ്യാറായി. വരും ദിവസങ്ങളിൽ ഇനിയും വെളിച്ചെണ്ണയുടെ വില കുറയുമെന്നാണ്‌ സൂചന.

സർക്കാർ ഇടപെടൽ ശക്തമാക്കിയത്‌ സാധാരണ കുടുംബങ്ങൾക്ക്‌ താങ്ങാൻ കഴിയാത്തത്രയും വില ഉയർന്നപ്പോഴാണ്‌. വെളിച്ചെണ്ണ ഉൽപ്പാദകരുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യവസായമന്ത്രി പി രാജീവും നടത്തിയ ചർച്ചയിൽ വില കുറയ്ക്കാൻ ധാരണയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button