പശുക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവം: പ്രതികളെ കണ്ടെത്തിയതിൽ പൊലിസിന് നന്ദി പറഞ്ഞ് ബോബിയുടെ കുടുംബം

പശുക്കടവിൽ പന്നിക്കെണിയിൽ നിന്നും വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയതിൽ പൊലിസിന് നന്ദി പറഞ്ഞ് ബോബിയുടെ കുടുംബം. കടുത്ത സാമ്പത്തിക ബാധ്യതയിൽ കഴിയുന്ന ബോബിയുടെ വീടിന് ജപ്തി നോട്ടിസ് ഒട്ടിച്ചതിന് പിന്നാലെ സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബം.
പശുക്കടവിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സ്ത്രി മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടിയിരുന്നു. കേഴ മാനിനെ പിടികൂടാനാണ് കെണിവെച്ചത് എന്നതാണ് പ്രതിയുടെ കുറ്റ സമ്മതം. നിരവധി സംശയങ്ങൾ ഉണ്ടായ കേസിൽ പ്രതിയെ പിടി കൂടിയ പൊലിസിന് നന്ദി പറയുകയാണ് ബോബിയുടെ കുടുംബം. വനാമൃഗങ്ങളെ വേട്ടയാടുന്ന സംഘമാണ് പിടിയിലായത് എന്ന് തക്കശിക്ഷ ലഭ്യമാക്കണമെന്നും ബോബിയുടെ ഭർത്താവ് സിജു പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് ഇപ്പോൾ ഈ കുടുംബം. മരണത്തിന് പിന്നാലെ കടം എടുത്തതിൻ്റെ പേരിൽ മഹിന്ദ്ര ഹൗസിംഗ് ഫിനാൻസ് നിലവിൽ ജപ്തി നോട്ടിസ് വീട്ടിൽ പതിച്ചിട്ടുമുണ്ട്. മകളുടെ വിദ്യാഭ്യാസത്തിനായി എടുത്ത തുകയുടെ പേരിലാണ് ജപ്തി നോട്ടിസ്.
5 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ജപ്തി നോട്ടിസ്. വീടിൻ്റെ ആശ്രയമായ ബോബിയുടെ മരണത്തിൻ്റെ വേദനയിൽ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് കുടുംബമിപ്പോൾ.




