കണ്ണൂർ ജില്ല ചെസ്സ് ചാമ്പ്യൻ ഷിപ് 2025 ഓഗസ്റ്റ് 9 ന് തലശ്ശേരി ബ്രെണ്ണൻകോളേജിൽ

കണ്ണൂർ :കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ല അണ്ടർ15 ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ് 9-ാം തിയ്യതി തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് നടക്കും.
2010 ലോ അതിന് ശേഷമോ ജനിച്ച എല്ലാ കണ്ണൂർ ജില്ല നിവാസികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (2എണ്ണം )എന്നിവ ഹാജരാക്കണം.
ഇരു വിഭാഗങ്ങളിലും ആദ്യ 4 സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 15 ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.
ഇരു വിഭാഗങ്ങളിലും ആദ്യ 10 സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
മത്സരാർത്ഥികൾ 250 രൂപ. അടച്ച് പേര് (ഓൺലൈൻ) രജിസ്റ്റർ ചെയ്യണം.
രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/8Lqv6oh89pzbnXw19




