Uncategorized

ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; ഇന്നലെ കണ്ടെത്തിയ മൃതദേഹത്തിന് അധികം പഴക്കമില്ല, അടുത്ത് മുണ്ടും ഷര്‍ട്ടും

ദില്ലി: ധർമ്മസ്ഥലയിലെ തെരച്ചിലില്‍ നീന്ന്കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത മൃതദേഹം. സാക്ഷി ചൂണ്ടിക്കാണിച്ചത് അല്ലാത്ത പുതിയ സ്പോട്ടിൽ ആണ് പരിശോധന നടന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച ഇടത്തേക്ക് പോകുന്ന വഴിക്കാണ് മൃതദേഹം കണ്ടത്. മൃതദേഹം മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നില്ല. കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹം ആണെന്നാണ് സൂചന.

മൃതദേഹത്തിന്‍റെ അടുത്ത് മുണ്ടും ഷർട്ടും ഒരു കയറും ഉണ്ടായിരുന്നു. പ്രഥമ ദൃഷ്ട്യാ ആത്മഹത്യ ചെയ്ത നിലയിലുള്ള മൃതദേഹം ആണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹത്തിന് വളരെയധികം വര്‍ഷം പഴക്കമില്ല എന്നാണ് വിവരം. അസ്ഥിപഞ്ജരം ഏതാണ്ട് പൂർണ്ണമായി കാണാമായിരുന്ന സ്ഥിതിയിലായിരുന്നു.

തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറ‍ഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്. ഇന്നലേ രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button