അമ്മ തെരഞ്ഞെടുപ്പ്: മത്സരിക്കാൻ തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ഉർവശി, മമ്മൂട്ടിക്കും മോഹൻലാലിനും നയിക്കാൻ പദവി ആവശ്യമില്ല

ചെന്നൈ: താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടി ഉർവശി. നടി പ്രസിഡന്റ് ആകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ഉർവശി പറഞ്ഞു. സംഘടനയെ നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുന്നവർ ജയിക്കണമെന്ന് ഉർവശി പറഞ്ഞു. മത്സരിക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. തന്റെ സാഹചര്യം വേറെ ആയതിനാൽ മത്സരിച്ചില്ലെന്ന് ഉർവശി പറഞ്ഞു.
വോട്ട് ചെയാൻ താൻ കൊച്ചിയിലെത്തും. ജയിക്കുന്നവർ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. ഇല്ലെങ്കിൽ ചോദ്യം ചെയ്യുമെന്നും ഉർവശി വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹൻലാലിനും നയിക്കാൻ പദവി ആവശ്യമില്ല. തുടർന്നും ഭാരവാഹികൾക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെയും ഉർവശി തുറന്നടിച്ചു. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു.
തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ…




