Uncategorized

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button